3 ദിവസം യൂറോപ്പിലേക്ക് എത്തിയത് 30 അമേരിക്കൻ സൈനിക വിമാനങ്ങൾ, യുദ്ധകപ്പലുകളും മെഡിറ്ററേനിയൻ കടലിലേക്ക്.

ന്യൂയോർക്ക്:മൂന്ന് ദിവസത്തിനുള്ളിൽ അമേരിക്കയിലെ ബേസുകളിൽ നിന്ന് യൂറോപ്പിലേക്ക് എത്തിയത് 30 അമേരിക്കൻ യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. യുദ്ധ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന അമരിക്കൻ സൈനിക ടാങ്കർ വിമാനം അടക്കമാണ് യൂറോപ്പിലേക്ക് എത്തിയിട്ടുള്ളത്. ഫ്ലൈറ്റ് റഡാർ 24ലെ വിവരങ്ങളുടെ ഉദ്ധരിച്ചുള്ള ബിബിസി റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ഇതിൽ 7 അമേരിക്കൻ സൈനിക വിമാനങ്ങൾ എല്ലാം തന്നെ കെസി 135 സ്ട്രാറ്റോടാങ്കർ വിമാനങ്ങൾ സ്പെയിൻ, സ്കോട്ട്ലാൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ അമേരിക്കൻ എയർ ബേസുകളിൽ നിർത്തിയിട്ടിരിക്കുകയാണെന്നാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്.

ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷമായ അവസ്ഥയിലാണ് ഈ വിമാനങ്ങൾ എത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ടെഹ്റാനിലെ ആണവ കേന്ദ്രങ്ങളെ നശിപ്പിക്കുമെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച മുതൽ ഇസ്രയേൽ നടത്തിയ ആക്രമണം തുടങ്ങി മൂന്ന് ദിവസത്തിനുള്ളിലാണ് ഈ വിമാനങ്ങൾ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ അമേരിക്കൻ എയർ ബേസുകളിലെത്തിയത്. ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെടുമോയെന്നത് ഇനിയും വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഈ സൈനിക നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്. വരും ആഴ്ചകളിൽ ഇസ്രയേൽ പക്ഷത്ത് അമേരിക്ക നിലയുറപ്പിക്കുമെന്നതിന്റെ വ്യക്തമായ സൂചനയയാണ് നീക്കത്തെ വിദഗ്ധർ നിരീക്ഷിക്കുന്നത്.

ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 7 ജെറ്റ് വിമാനങ്ങളാണ് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മാത്രം സിസിലിക്ക് സമീപം എത്തിയത്. ആറെണ്ണം ഇവയുടെ എത്തിച്ചേരണ്ട സ്ഥത്തേക്കുറിച്ച് വിവരം നൽകിയിട്ടില്ല. ഒരെണ്ണം ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ ലാൻഡ് ചെയ്തിട്ടുണ്ട്. എഫ് 16, എഫ് 22, എഫ്3 പോർ വിമാനങ്ങളാണ് പശ്ചിമേഷ്യയിലെ ബേസുകളിലേക്ക് അമേരിക്കയിൽ നിന്ന് പുറപ്പെട്ടിട്ടുള്ളതെന്നും റിപ്പോർട്ട് വിശദമാക്കുന്നത്

Hot this week

കൊല്ലത്ത് പതിനാലുകാരി 7 മാസം ഗർഭിണി; 19 വയസ്സുകാരൻ അറസ്റ്റിൽ

 കൊല്ലം: കുളത്തൂപ്പുഴയിൽ 14 വയസ്സുകാരിയായ പെൺകുട്ടി 7 മാസം ഗർഭിണിയായ സംഭവത്തിൽ...

ചവറ പൊലീസ് സ്റ്റേഷനിലെ ‘വീട്ടിൽ ഊണ്’ വൈറൽ ഹിറ്റ്

 കൊല്ലം : ഊൺമേശയിൽ പദവിയില്ല. സ്നേഹത്തിന്റെ രുചിയാർന്ന ഭക്ഷണം വിളമ്പുന്ന ചവറ...

പ്രണയപ്പകയിൽ ബോംബ് ഭീഷണി: വനിതാ എൻജിനീയർ അറസ്റ്റിൽ

അഹമ്മദാബാദ് : 12 സംസ്ഥാനങ്ങൾ, 21 വ്യാജ ബോംബ് ഭീഷണികൾ. അന്വേഷിച്ചെത്തിയ...

ആദ്യം ദിലീപേട്ടൻ ആയിരുന്നില്ല’; ശരിക്കും മോഹൻലാൽ ഉണ്ടോ? ഭഭബ തിരക്കഥാകൃത്ത് നൂറിൻ പറയുന്നു

കൊച്ചി : മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ഭഭബ. ഭയം ഭക്തി...

ഒറ്റ മഴയില്‍ മുങ്ങി ദില്ലി നഗരം; വെള്ളക്കെട്ടിന്‍റെ ചിത്രങ്ങൾ നിറഞ്ഞ് സോഷ്യല്‍ മീഡിയ

ദില്ലി : ഇന്ത്യയില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റമാണ്...

Topics

യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും പിവി അൻവർ

നിലമ്പൂർ: യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം...
spot_img

Related Articles

Popular Categories

spot_imgspot_img