ചവറ പൊലീസ് സ്റ്റേഷനിലെ ‘വീട്ടിൽ ഊണ്’ വൈറൽ ഹിറ്റ്

കൊല്ലം : ഊൺമേശയിൽ പദവിയില്ല. സ്നേഹത്തിന്റെ രുചിയാർന്ന ഭക്ഷണം വിളമ്പുന്ന ചവറ പൊലീസ് സ്റ്റേഷൻ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. ജോലിത്തിരക്കിനിടയിലും സ്റ്റേഷനിലെത്തി സഹപ്രവർത്തകരോടൊപ്പം ഉച്ചയൂണ് കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവിടത്തെ ഓരോ പൊലീസുകാരും. അപ്പോൾ അവർക്കിടയിൽ ഇൻസ്പെക്ടറെന്നോ പാറാവ് എന്നോ ഭേദമില്ല.

രാവിലെ ഡ്യൂട്ടിക്ക് എത്തുന്ന ഓരോരുത്തരും പൊതിച്ചോറും കെട്ടിയാണു വരവ്. ഓരോരുത്തരും കഴിയുന്നത്ര വിഭവങ്ങൾ കരുതും. ചിലരുടെ പൊതിയിൽ മുളകിട്ട മീൻകറിയുണ്ടെങ്കിൽ മറ്റു ചിലരുടേതിൽ തേങ്ങ ചുട്ടരച്ച ചമ്മന്തിയാകും സ്പെഷൽ. അവിയലും മോരും ചിക്കനും മീനും തോരനും ഉൾപ്പെടെ പങ്കുവച്ചു കഴിക്കും. വിവിധ വിഭവങ്ങൾ അടങ്ങിയ ‘ഉച്ചസദ്യ’ യാകും ഓരോരുത്തർക്കും. ആഹാരം കൊണ്ടുവരാത്തവരുണ്ടെങ്കിൽ പുറത്തു നിന്നു കഴിക്കേണ്ടി വരില്ല; അവർക്കു വേണ്ടിയും സ്നേഹത്തിന്റെ ഒരു പങ്ക് സഹപ്രവർത്തകർ മാറ്റിവച്ചിട്ടുണ്ടാകും.

43 പൊലീസുകാരുള്ള ഇവിടെ ദിവസവും ഉച്ചയ്ക്ക് ഇരുപതിൽ കുറയാതെ സ്റ്റേഷനിലെ റെസ്റ്റ് റൂമിലേക്കെത്തും. മറ്റുള്ളവർ ഡ്യൂട്ടിക്കായി സ്റ്റേഷനു പുറത്തായിരിക്കും. ഇരുപത്തിയഞ്ചു വർഷമായി സർവീസിലുള്ളവർ മുതൽ വളരെ ജൂനിയറായ സഹപ്രവർത്തകർ വരെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ പഴയ കലാലയ ഓർമകൾ പോലും മനസ്സിൽ വരാറുണ്ടെന്നു ഇൻസ്പെക്ടർ എം.ഷാജഹാൻ പറയുന്നു.

എസ്ഐ അസരിഫ് ഷെഫീക്കും സഹപ്രവർത്തകരോടൊപ്പം കൂടും. ഒത്തൊരുമിച്ച് ആഹാരം ആസ്വദിച്ച് കഴിക്കുന്ന ഇവരുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പൊലീസ് സേനാംഗങ്ങൾക്കിടയിൽ വർധിച്ചുവരുന്ന മാനസിക സംഘർഷങ്ങളും അതുമൂലമുള്ള പ്രശ്നങ്ങളും വർധിക്കുന്ന കാലത്ത്, സഹപ്രവർത്തകർ എല്ലാവരും ഒരുനേരം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിലെ സ്നേഹവും സന്തോഷവും അത്രയും വലുതാണെന്നു പറയുന്നതിൽ ഈ സ്റ്റേഷൻ ഒറ്റക്കെട്ട്.

Hot this week

കൊല്ലത്ത് പതിനാലുകാരി 7 മാസം ഗർഭിണി; 19 വയസ്സുകാരൻ അറസ്റ്റിൽ

 കൊല്ലം: കുളത്തൂപ്പുഴയിൽ 14 വയസ്സുകാരിയായ പെൺകുട്ടി 7 മാസം ഗർഭിണിയായ സംഭവത്തിൽ...

പ്രണയപ്പകയിൽ ബോംബ് ഭീഷണി: വനിതാ എൻജിനീയർ അറസ്റ്റിൽ

അഹമ്മദാബാദ് : 12 സംസ്ഥാനങ്ങൾ, 21 വ്യാജ ബോംബ് ഭീഷണികൾ. അന്വേഷിച്ചെത്തിയ...

ആദ്യം ദിലീപേട്ടൻ ആയിരുന്നില്ല’; ശരിക്കും മോഹൻലാൽ ഉണ്ടോ? ഭഭബ തിരക്കഥാകൃത്ത് നൂറിൻ പറയുന്നു

കൊച്ചി : മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ഭഭബ. ഭയം ഭക്തി...

ഒറ്റ മഴയില്‍ മുങ്ങി ദില്ലി നഗരം; വെള്ളക്കെട്ടിന്‍റെ ചിത്രങ്ങൾ നിറഞ്ഞ് സോഷ്യല്‍ മീഡിയ

ദില്ലി : ഇന്ത്യയില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റമാണ്...

3 ദിവസം യൂറോപ്പിലേക്ക് എത്തിയത് 30 അമേരിക്കൻ സൈനിക വിമാനങ്ങൾ, യുദ്ധകപ്പലുകളും മെഡിറ്ററേനിയൻ കടലിലേക്ക്.

ന്യൂയോർക്ക്:മൂന്ന് ദിവസത്തിനുള്ളിൽ അമേരിക്കയിലെ ബേസുകളിൽ നിന്ന് യൂറോപ്പിലേക്ക് എത്തിയത് 30 അമേരിക്കൻ...

Topics

യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും പിവി അൻവർ

നിലമ്പൂർ: യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം...
spot_img

Related Articles

Popular Categories

spot_imgspot_img